2019 ൽ മാത്രമല്ല 2024 ലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകണമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. പല രാഷ്‍ട്രീയ പാർട്ടികളുടെയും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് കാണാത്ത അയിത്തം ഇന്ന് ഉണ്ടെങ്കിൽ അത് മാറ്റും. സത്യം പറഞ്ഞാൽ സംഘിയാകും എങ്കിൽ ഞാൻ സംഘിയാണെന്നും സെൻകുമാർ. തിരുവനന്തപുരത്ത് നടന്ന നവാഗത നേതൃസമാഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫോൺ ചോർത്തൽ വിവാദം ഉണ്ടായപ്പോൾ കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു ആഭ്യന്തരമന്ത്രി. ഫോൺ ചോർത്തൽ അടക്കം ഇപ്പോൾ തനിക്കെതിരെ പല വ്യാജ ആരോപണങ്ങളും ഉയരുന്നുണ്ട്. താൻ ഡി ജി പി ആയിരുന്ന കാലത്തു അല്ല ഫോൺ ചോർത്തൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.